ബാലസംഘം പുനലൂർ ഏരിയ പ്രവർത്തകയോഗവും അംഗത്വവിതരണത്തിന്റെ ഏരിയാതല ഉദ്‌ഘാടനവും പുനലൂർ ബാലകലാഭവനിൽ നടന്നു. ഏരിയ പ്രസിഡന്റ് ആതിര അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പുനലൂർ മുനിസിപ്പൽ വൈസ് ചെയർമാൻ ഡി. ദിനേശൻ പ്രവർത്തകയോഗം ഉദ്ഘാടനം ചെയ്തു. മെമ്പർഷിപ് വിതരണം സംസ്ഥാന കമ്മിറ്റി അംഗം രൂപാ ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. ഇടമൺ വില്ലേജിലെ ആദിലക്ഷ്മി ആദ്യ അംഗത്വം സ്വീകരിച്ചു.
ഏരിയ സെക്രട്ടറി കൃഷ്ണജിത്, വില്ലേജ് കൺവീനർമാരായ വി. എസ്. പ്രവീൺകുമാർ, മുരുകൻ ടാലന്റ്,ഉദയൻ പിള്ള, ഷാജിത സുധീർ എന്നിവർ അഭിവാദ്യം ചെയ്തു. ഏരിയ കൺവീനർ ആർ. സുബ്രഹ്മണ്യ പിള്ള സ്വാഗതവും വൈസ് പ്രസിഡന്റ് അഭിരാമി നന്ദിയും പറഞ്ഞു. വൈകിട്ട് തൂക്കുപാലത്തിനു സമീപം സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ സദസ്സ് ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജോർജ് മാത്യു ഉദ്ഘാടനം ചെയ്തു. ഏരിയായിലെ വിവിധ വില്ലേജുകളെ പ്രതിനിധീകരിച്ച് നൂറിലധികം പേർ പങ്കെടുത്തു