• Mon. Dec 23rd, 2024

True News Live

Reg. No: UDYAM-KL-06-0032415

അഖിലേന്ത്യ സഹകരണ വാരാഘോഷം പുനലൂരില്‍

പത്തനാപുരം : സർക്കിൾ സഹകരണ യൂണിയൻ എഴുപതാമത് അഖിലേന്ത്യ സഹകരണ വാരാഘോഷവും സഹകാരി സംഗമവും സെമിനാറും പുനലൂർ സർവീസ് സഹകരണ ബാങ്കിൻറെ കലയനാട് ഉള്ള ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.

മുനിസിപ്പൽ ചെയർപേഴ്സൺ ബി സുജാത സമ്മേളനം ഉദ്ഘാടനം ചെയ്തു. സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂർ വച്ചും സമാപനം ഇരുപതാം തീയതി കൊല്ലത്ത് വച്ചും നടത്താൻ തീരുമാനിച്ചിരിക്കുകയാണ് പത്തനാപുരം സർക്കിൾ തല ആഘോഷമാണ് ഇന്ന് നടന്നത്. അസിസ്റ്റൻറ് രജിസ്ട്രാർ റെജിമോൻ സ്വാഗതം പറഞ്ഞു എൻ രാജേന്ദ്രൻ നായർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ അധ്യക്ഷനായി അസിസ്റ്റൻറ് രജിസ്റ്റാര്‍ കെ സുരേഷ് സമ്മാനദാനം നിർവഹിച്ചു. 

ഈ വർഷത്തെ നിക്ഷേപ സഹകരണം ഒന്നാം സ്ഥാനം ഉരുകുന്നു സർവീസ് സഹകരണ ബാങ്കും രണ്ടാം സ്ഥാനം കുളത്തൂപ്പുഴ സർവീസ് സഹകരണ ബാങ്കും മൂന്നാം സ്ഥാനം പുനലൂർ സർവീസ് ബാങ്കും നേടുകയുണ്ടായി. 

പുനലൂർ വെച്ച് നടന്ന യൂണിയൻ പരിപാടിയിൽ പത്തനാപുരത്തും പുനലൂരും ഉള്ള ഒട്ടുമിക്ക സർവീസ് സഹകരണ ബാങ്കിൻറെ പ്രസിഡൻറ്മാർ സെക്രട്ടറിമാർ ജീവനക്കാർ സഹകാരികൾ എന്നിവർ പങ്കെടുത്തു.