• Mon. Dec 23rd, 2024

True News Live

Reg. No: UDYAM-KL-06-0032415

പുനലൂര്‍ നഗരസഭയില്‍ ഭരണ പ്രതിപക്ഷ കയ്യാങ്കളി – LDF അംഗങ്ങളെ UDF അംഗങ്ങള്‍ കയ്യേറ്റം ചെയ്തതായി പരാതി, UDF അക്രമത്തില്‍ പ്രതിഷേധിച്ച് LDF പ്രകടനവും, യോഗവും സംഘടിപ്പിച്ചു

റിപ്പോര്‍ട്ടര്‍ : അച്ചു പ്രദീപ്‌

പുനലൂര്‍ : നഗരസഭയില്‍ കൌണ്‍സില്‍ യോഗം ചേരുന്നതിന് മുമ്പ് മിനിട്ട്സ് ആവശ്യപെട്ട് UDF അംഗങ്ങള്‍ LDF അംഗങ്ങളെ കൌണ്‍സില്‍ ഹാളില്‍ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ട് ഉപരോധം സംഘടിപ്പിച്ചു. പോലീസും മുതിര്‍ന്ന അംഗങ്ങളുമായി ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മിനിട്ട്സ് നല്‍കുമെന്ന് ചെയര്‍പേഴ്സന്‍ അറിയിച്ചെങ്കിലും UDF അംഗങ്ങള്‍ വഴങ്ങിയില്ല. തുടര്‍ന്ന് യോഗം തുടങ്ങാനായി LDF അംഗങ്ങള്‍ യോഗ ഹാളിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചപോഴായിരുന്നു സംഘര്‍ഷം ഉടലെടുത്തത്. UDF അംഗങ്ങള്‍ കായികമായി LDF അംഗങ്ങളെ തടഞ്ഞു.

സംഘര്‍ഷത്തില്‍ ഇരുവിഭാഗങ്ങളിലെയും അംഗങ്ങള്‍ക്ക് പരിക്കേറ്റു. LDF അംഗങ്ങളായ വസന്ത രഞ്ജന്‍, പുഷ്പലത, വൈസ് ചെയര്‍മാന്‍ ഡി ദിനേശന്‍ എന്നിവര്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു.

LDF കൗണ്‍സിലര്‍മാരെ UDF അംഗങ്ങള്‍ അക്രമിച്ചതില്‍ പ്രതിഷേധിച്ച് LDF മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും, യോഗവും സംഘടിപ്പിച്ചു. CPI(M) പുനലൂർ ഏരിയാ കമ്മിറ്റി ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി മാർക്കറ്റ് ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന യോഗം CPI(M) ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു. സിപിഐഎം ഏരിയാ സെക്രട്ടറി എസ് ബിജു, സിപിഐ മണ്ഡലം അസിസ്റ്റന്റ്‌ സെക്രട്ടറി അഡ്വ. കാസ്റലെസ് ജൂനിയര്‍ എന്നിവര്‍ സംസാരിച്ചു.