റിപ്പോര്‍ട്ടര്‍ : സുരാജ് പുനലൂര്‍
പുനലൂര്‍ : സംസ്ഥാന മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന പുനലൂര്‍ മണ്ഡലം തല നവകേരള സദസ് എങ്ങനെ നടത്തണമെന്ന് സംബന്ധിച്ച് ആലോചനയോഗം നടന്നു.
ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ സമ്മേളനം ഉദ്ഘാടനം ചെയ്തു
യോഗത്തിൽ പി എസ് സുപാൽ അധ്യക്ഷനായി.
പുനലൂർ മണ്ഡലത്തിലെ എല്ലാ ഗവൺമെൻറ് സ്ഥാപനങ്ങളിലെ ഉന്നത അധികാരികളും പഞ്ചായത്ത് പ്രസിഡൻമാരും സെക്രട്ടറിമാരും സമ്മേളനത്തിൽ പങ്കെടുത്തു ആർടിഒ ശശികുമാർ നേതൃത്വം നൽകി
ഡിസംബർ മാസം പതിനെട്ടാം തീയതിയാണ് പുനലൂരിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന നവകേരള സദസ്സ്.