റിപ്പോര്‍ട്ടര്‍ : സുരാജ് പുനലൂര്‍
പത്തടിയിലെ മാലിന്യ പ്ലാന്റ് തീരുമാനം പുന:പരിശോധിക്കണം : പി.എസ്.സുപാല്‍ എം.എല്‍.എ,
വിശദമായ പരിശോധനയ്ക്കായി ജില്ലാ കളക്ടര്‍ പുനലൂര്‍ ആര്‍.ഡി.ഒ യെ ചുമതലപ്പെടുത്തി.
ഇന്ന് നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ പത്തടി മാലിന്യ പ്ലാന്റ് മായി ബന്ധപ്പെട്ട’ വിഷയം
പി എസ് സുപാല്‍ MLA ഉന്നയിക്കുകയുണ്ടായി. പ്രസ്തുത പ്ലാന്റിനു വേണ്ടി കണ്ടെത്തിയിരിക്കു സ്ഥലം ജനവാസ മേഖലയാണെന്നും മാലിന്യ പ്ലാന്റ് സ്ഥാപിക്കുന്നതിന് ഒരുതരത്തിലും അനുയോജ്യം അല്ലാത്തതാണെന്നും കുടിവെള്ള സ്രോതസ്സ് ആയി ഉപയോഗിക്കുന്ന നീരുറവ ഉള്ള പ്രദേശമാണെന്നും , ആയതിനാല്‍ ഒരു തരത്തിലും പ്രസ്തുത പദ്ധതിയുമാതി മുന്നോട്ട് പോകരുതെന്നും MLAആവശ്യപ്പെട്ടു. പ്രസ്തുത പ്ലാന്റിന് എതിരായി പ്രദേശത്ത് നടക്കുന്ന സമരവും ജനസാന്ദ്രത കൂടിയ പ്രദേശമായതിനാല്‍ പ്ലാന്റ് സ്ഥാപിക്കാന്‍ അനുയോജ്യമല്ല എന്ന് കാട്ടി റവന്യു അധികാരികള്‍ നല്‍കിയ റിപ്പോര്‍ട്ട് മറികടന്നുകൊണ്ടാണ് ഭൂമി വാങ്ങുതിനുള്ള നടപടികളുമായി മുന്നോട്ടുപോകുന്നത്. പ്ലാന്റേഷന്‍ പരിധിയില്‍വരുന്ന തോട്ടം, കച്ചവട താല്‍പ്പര്യത്തിനായി വില്‍പ്പന നടത്തുന്നത് ഭൂപരിഷ്‌കരണ നിയമത്തിന് എതിരാണെന്നും മേല്‍ വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും MLAആവശ്യപ്പെട്ടു ഇതുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സമഗ്രമായ അടിയന്തര അന്വേഷണം നടത്തുന്നതിനും, MLA ഉന്നയിച്ച വിഷയങ്ങള്‍ പരിശോധിക്കുതിനുമായി പുനലൂര്‍ ആര്‍.ഡി.ഓ യെ ബഹു ജില്ലാ കളക്ടര്‍ ചുമതലപ്പെടുത്തി