• Mon. Dec 23rd, 2024

True News Live

Reg. No: UDYAM-KL-06-0032415

പുനലൂരില്‍ എസ്എന്‍ ട്രസ്റ്റ്‌ റീജിയന്‍ തെരഞ്ഞെടുപ്പ് നടന്നു.

റിപ്പോര്‍ട്ടര്‍ : സുരാജ് പുനലൂര്‍

പുനലൂർ : എസ് എൻ ട്രസ്റ്റ് റീജിയൻ തെരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളി നടേശൻ നയിക്കുന്ന പാനിലും ഗോകുലം ഗോപാലൻ നയിക്കുന്ന പാനലും തമ്മിൽ വാശിയേറിയ തെരഞ്ഞെടുപ്പ് ശനിയാഴ്ച നടന്നു. കൊല്ലം, പുനലൂർ എന്നിവിടങ്ങളില്‍ ആണ് പ്രധാനമായി തെരഞ്ഞെടുപ്പ് നടന്നത്.

പുനലൂരിൽ നടന്ന തിരഞ്ഞെടുപ്പിൽ പത്തനംതിട്ട മുതൽ കൊട്ടാരക്കര എഴുകോൺ അഞ്ചൽ പുനലൂർ താലൂക്ക് കമ്മിറ്റികൾ തെരഞ്ഞെടുപ്പിൽ പങ്കെടുത്തു. കോടതി നിർദ്ദേശപ്രകാരം കർശനമായ നിയന്ത്രണങ്ങൾ പാലിച്ചായിരുന്നു തെരഞ്ഞെടുപ്പ് നടത്തിയത്. ഒരു സ്ഥലത്തും ഒരു പ്രകോപനവും ഉണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പുനലൂരിൽ നടന്ന തെരഞ്ഞെടുപ്പിൽ എസ് എൻ കോളേജ് ആയിരുന്നു വോട്ടെടുപ്പ് കേന്ദ്രം. വിവിധ മേഖലകളിലുള്ള ഉദ്യോഗസ്ഥർ എസ്എൻ കോളേജിലെ അധ്യാപകർ അനധ്യാപകർ എന്നിവരായിരുന്നു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായി ഉണ്ടായിരുന്നത്.  മൊത്തം 63 അംഗങ്ങളെയാണ് തിരഞ്ഞെടുക്കേണ്ടത്. പുനലൂർ താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ വളരെ ചിട്ടയായി താലൂക്ക് പ്രസിഡന്റ് ശ്രീ സുന്ദരേശൻ നിര്‍ദ്ദേശത്തോടെ  പ്രധാന പ്രവർത്തകർ എല്ലാം തന്നെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തങ്ങള്‍ എകൊപ്പിച്ച്ചു. തിരഞ്ഞെടുപ്പ് കാണുന്നതിനായി വോട്ട് ഉള്ളവർക്കൊപ്പം വോട്ട് ഇല്ലാത്തവരായ ആയിരക്കണക്കിന് ആളുകൾ തിങ്ങി നിറഞ്ഞിരുന്നു. പോളിംഗ് സ്റെഷനില്‍ വന്നിരുന്ന മുഴുവൻ ആളുകൾക്കും പുനലൂർ താലൂക്ക് കമ്മിറ്റി സ്വാഗതമേകി.  അവർക്ക് എല്ലാം തന്നെ ആവശ്യമായ വാഹന സൗകര്യം കോളേജിൽ നിന്നും റോഡിൽ എത്തുന്നതിനും കൂടാതെ മുഴുവനാളുകൾക്കും ഉച്ചയ്ക്ക് ഭക്ഷണവും ക്രമീകരിച്ചിരുന്നു. അഞ്ചുമണി വരെയായിരുന്നു വോട്ടിംഗ്.