• Mon. Dec 23rd, 2024

True News Live

Reg. No: UDYAM-KL-06-0032415

അഖിലേന്ത്യാ കിസാന്‍ സഭ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വി വി രാഘവൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

റിപ്പോര്‍ട്ടര്‍ : സുരാജ് പുനലൂര്‍

പുനലൂര്‍ : അഖിലേന്ത്യാ കിസാന്‍ സഭ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വി വി രാഘവൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

കേരളത്തിന് നഷ്ടമായിക്കൊണ്ടിരുന്ന കാർഷിക സംസ്കാരം വീണ്ടെടുത്തു നൽകുന്നതിന് മുഖ്യ പങ്കുവഹിച്ച ഭരണാധികാരിയും ജനനേതാവുമായിരുന്നു വി വി രാഘവൻ എന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മുല്ലക്കര രത്നാകരൻപറഞ്ഞു. 

കൃഷിഭൂമിയുടെ അപര്യാപ്തതയും വിദേശ കുടിയേറ്റവും മൂലം കേരളത്തിന്റെ കാർഷിക മേഖല വലിയ പ്രതിസന്ധി നേരിട്ട കാലഘട്ടത്തിലാണ് ശ്രദ്ധേയമായ കാർഷിക പദ്ധതികളിലൂടെ കേരളത്തിന്റെ കാർഷിക സംസ്കാരം തിരികെ കൊണ്ടുവരുവാൻ കൃഷിമന്ത്രിയായിരുന്ന വി.വി രാഘവന്റെ നേതൃത്വത്തിൽ നടപടികൾ സ്വീകരിച്ചത്.

മികച്ച ഭരണാധികാരിയും ലളിത ജീവിതം നയിച്ച ജന നേതാവും  എന്ന നിലയിൽ വി വിയെ കേരളംഎക്കാലവും ഓർ ക്കുമെന്നും മുല്ലക്കര പറഞ്ഞു. 

കിസാൻ സഭ കൊല്ലം ജില്ലാ സെക്രട്ടറി അഡ്വ.ലെനു ജമാൽ അധ്യക്ഷത വഹിച്ചു. 

കിസാൻ സഭ പുനലൂർ മണ്ഡലം സെക്രട്ടറി കെ രാജശേഖരൻ സ്വാഗതം പറഞ്ഞു. 

മുൻമന്ത്രി അഡ്വ. കെ രാജു, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എം സലിം, സി അജയ് പ്രസാദ്, കിസാൻ സഭ സംസ്ഥാന വൈസ് പ്രസിഡന്റ് ആർ.ചന്ദ്രിക ടീച്ചർ, പുനലൂർ മുൻസിപ്പൽ ചെയർപേഴ്സൺ ബി.സുജാത, സിപിഐ മണ്ഡലം സെക്രട്ടറി  വി പി ഉണ്ണികൃഷ്ണൻ,കിസാൻ സഭ ജില്ലാ വൈസ് പ്രസിഡന്റ് എൻ സതീശ്,ജോയിൻ സെക്രട്ടറി കെ സോമരാജൻ,ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ വി സിജു, ഡോ. ജോർജ് ലൂക്കോസ്, വി മുരളി എന്നിവർ പ്രസംഗിച്ചു.