• Tue. Dec 24th, 2024

True News Live

Reg. No: UDYAM-KL-06-0032415

പുനലൂർ നഗരസഭ കേരളോത്സവം 2023 : സംഘാടക സമിതി യോഗം ചേര്‍ന്നു

റിപ്പോര്‍ട്ടര്‍ : സുരാജ് പുനലൂര്‍

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെയും പുനലൂർ നഗരസഭയുടേയും നേതൃത്വത്തിൽ യുവജന പങ്കാളിത്തത്തോടെ സംഘടിപ്പിക്കപ്പെടുന്ന കരളോത്സവം 2023ന്റെ നടത്തിപ്പിനു വേണ്ടി വിപുലമായ സംഘാടക സമിതി യോഗം പുനലൂർ നഗരസഭ കൗൺസിൽ ഹാളിൽ 26.10.2023 വ്യാഴം 4 മണിക്ക് ചേര്‍ന്നു.

കേരള ഉത്സവ നടത്തിപ്പിനെ സംബന്ധിച്ച് മുനിസിപ്പൽ ചെയർമാൻ ബി സുജാത കാര്യങ്ങൾ വിശദീകരിച്ചു. യോഗത്തിൽ കലാസാംസ്കാരിക സംഘടന പ്രവർത്തകരും മുനിസിപ്പൽ വൈസ് ചെയർമാൻ അടക്കം എല്ലാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരും പങ്കെടുത്തു. കേരളോത്സവം നവംബർ രണ്ടു മുതൽ പുനലൂർ നഗരസഭയിലെ വിവിധ സ്ഥലങ്ങളിൽ കലാകായിക മത്സരങ്ങൾ നടത്തുന്നതിന് സംഘാടകസമിതിയിൽ തീരുമാനമായി. പുനലൂർ എംഎൽഎ ശ്രീ. പി എസ് സുപാല്‍ മുഖ്യരക്ഷാധികാരിയായി ചുമതലയേല്‍ക്കും

കായിക മത്സരങ്ങൾ പുനലൂർ ഹൈസ്കൂൾ ഗ്രൗണ്ടിലും ചെമ്മന്തൂർ മുനിസിപ്പൽ സ്റ്റേഡിയത്തിലും ആയി നടക്കും കലാ മത്സരങ്ങൾ പുനലൂർ ഗവൺമെൻറ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും

കബഡി മത്സരം തലയാങ്കുളം ജംഗ്ഷനിലും ക്രിക്കറ്റ് ചെമ്മന്തൂർ സ്റ്റേഡിയത്തിലും ഫുട്ബോൾ എച്ച് എസ് ഗ്രൗണ്ടിലും വോളിബോൾ നേതാജി ജംഗ്ഷനിലും ഷട്ടിൽ വൈഎംസിഎ ഹാളിലും വടംവലി മണിയാർ ജംഗ്ഷനിലും പഞ്ചഗുസ്തി മൈലക്കൽ ജംഗ്ഷനിലും നടത്താൻ തീരുമാനമായി

എല്ലാ മത്സര വിഭാഗങ്ങളുടെയും ഉത്തരവാദിത്വം അത് വാർഡ് കൗൺസിൽ മാർക്ക് നൽകി സമ്മേളനം പിരിഞ്ഞു.