• Thu. Apr 24th, 2025

True News Live

Reg. No: UDYAM-KL-06-0032415

ബി.ഡി.എസ് പ്രവേശനം 31 വരെ

ബി.ഡി.എസ് കോഴ്സിലേക്കുള്ള പ്രവേശനത്തിനുള്ള അവസാന തീയതി 31 ആയി മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റി നീട്ടി നൽകി. സംസ്ഥാനത്തെ ദന്തൽ കോളജുകളിൽ ഒഴിവുള്ള സീറ്റുകൾ പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ചിട്ടുള്ള യോഗ്യതാ ലിസ്റ്റുകളിൽ നിന്ന് കോളജുകൾക്ക് അന്നേ ദിവസം വരെ പ്രവേശനം നടത്താം. പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച യോഗ്യതാ ലിസ്റ്റുകളിൽ ഉൾപ്പെട്ടിട്ടുള്ളവരും ഇതുവരെ പ്രവേശനം ലഭിച്ചിട്ടില്ലാത്തവരുമായി വിദ്യാർഥികൾക്ക് സീറ്റുകൾ ഒഴിവുള്ള കോളജുകളിൽ ഉച്ചയ്ക്ക് 2 വരെ ബന്ധപ്പെടാം. വിശദ വിവരങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിലുണ്ട്. ഹെൽപ് ലൈൻ നമ്പർ : 0471 2525300.