• Mon. Dec 23rd, 2024

True News Live

Reg. No: UDYAM-KL-06-0032415

കേപ്പിൽ ബി.ടെക് സ്പോട്ട് അഡ്മിഷൻ

കോ-ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷന്റെ (കേപ്പ്) കീഴിലുള്ള തൃക്കരിപ്പൂർ (9847690280), തലശേരി (9446654587), വടകര (9446848483), പുന്നപ്ര (9447960387), കിടങ്ങൂർ (9446929210), ആറൻമുള (9846399026), പത്തനാപുരം (9961474288), പെരുമൺ (9447013719), മുട്ടത്തറ (9447246553) എൻജിനിയറിങ് കോളജുകളിൽ കമ്പ്യൂട്ടർ സയൻസ് അടക്കമുള്ള വിവിധ ബ്രാഞ്ചുകളിൽ ഒഴിവുള്ള സീറ്റുകളിൽ സ്പോട്ട് അഡ്മിഷൻ 30 വരെ നടക്കും. കീം, ജെ.ഇ.ഇ റാങ്ക് ലിസ്റ്റിൽ ഉള്ളവർക്കും കീം റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാത്ത മതിയായ പ്ലസ്ടു യോഗ്യത ഉള്ളവർക്കും സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. അസൽ സർട്ടിഫിക്കറ്റുകളുമായി പ്രിൻസിപ്പൽ മുൻപാകെ ഹാജരാകണം.