• Tue. Dec 24th, 2024

True News Live

Reg. No: UDYAM-KL-06-0032415

രണ്ടു ഘട്ടമായുള്ള റേഷൻ വിതരണം: ഉത്തരവ് റദ്ദു ചെയ്തു

സംസ്ഥാനത്തെ റേഷൻ വിതരണം രണ്ടു ഘട്ടങ്ങളാക്കി കൊണ്ട് 20/10/2023 ന് ഇറക്കിയ 420/2023/F&CS സർക്കാർ ഉത്തരവ് റദ്ദു ചെയ്തു. ആറുമാസങ്ങൾക്ക് മുമ്പ് ഇ-പോസ് മെഷീനിൽ വേഗതക്കുറവ് അനുഭവപ്പെട്ടതിനെതുടർന്നാണ് റേഷൻ വിതരണം രണ്ടു ഘട്ടങ്ങളിലാക്കാൻ സർക്കാർ ആലോചിച്ചത്. നിലവിൽ റേഷൻ വിതരണം സുഗമമായി നടക്കുന്നതിനാലും വിതരണത്തിൽ ക്രമീകരണം വരുത്തേണ്ട ആവശ്യമില്ലാത്തതിനാലുമാണ് ഉത്തരവ് റദ്ദു ചെയ്തത്.