കൊല്ലത്ത് മുൻ ഡിസിസി പ്രസിഡന്‍റ് ബിന്ദുകൃഷ്ണയ്ക്കെതിരെ പോസ്റ്റർ പ്രതിഷേധം. കൊല്ലത്തും ചാത്തന്നൂരിലും പരവൂരിലുമാണ് പോസ്റ്റർ. കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റുമാരുൾപ്പടെയുള്ള വിവിധ കാന്‍റിഡേറ്റുകൾക്ക് പേമെന്‍റ് സീറ്റെന്ന് ആക്ഷേപം. ഓരോ തസ്തികയുടെയും വിലവിവര പട്ടികയും പോസ്റ്ററിലുണ്ട്. കോൺഗ്രസ് സേവ് ഫോറം കൊല്ലത്തിന്റെ പേരിലാണ് പോസ്റ്റർ