ഒക്ടോബർ 22 ഞായറാഴ്ച കേരളത്തിൽ ദുർഗാഷ്ടമി എന്ന നാമധേയത്തിൽ പൂജവെപ്പ് നടന്നു വൈകിട്ട് ആറുമണിക്ക് ശേഷം എട്ടുമണിക്ക് അകമാണ് പൂജവെപ്പ് നടത്തേണ്ടത് സന്ധ്യയ്ക്ക് അഷ്ടമി തിഥി വരുന്ന സമയത്താണ് പൂജ വയ്ക്കേണ്ടത്. പുരാണ ഗ്രന്ഥങ്ങൾ പുസ്തകങ്ങൾ, സംഗീത ഉപകരണങ്ങൾ, ചിലങ്ക, വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ആയുധ സാധനങ്ങൾ, ഒക്കെയാണ് പൂജ വയ്ക്കുന്നത് .24 ന് ആറുമണിക്ക് ശേഷം പൂജയെടുത്ത് വിദ്യാരംഭം ആരംഭിക്കുന്നു എന്നതാണ്. ക്ഷേത്രങ്ങളിൽ പൂജയ്ക്കൊപ്പം സംഗീത പരിപാടികളും നടത്തും.
പുനലൂർ പൂങ്കോട് ശിവക്ഷേത്രത്തിൽ 2022ലെ വീണ വാദ്യത്തിന് കേരള സർവകലാശാലയിൽ നിന്നും ഒന്നാം റാങ്ക് കരസ്ഥമാക്കിയ ആര്യരാജിൻ്റെ സംഗീതവിരുന്ന് ഉണ്ടായിരുന്നു