റിപ്പോര്‍ട്ടര്‍ : സുരാജ് പുനലൂര്‍
പുനലൂര്‍ : സിഐടിയു കൊല്ലം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ പുനലൂരിൽ സഹകരണ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. യോഗം സി ഐ ടി യു അഖിലേന്ത്യ കമ്മിറ്റി വൈസ് പ്രസിഡൻറ് ജെ മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. സിപിഎം പുനലൂർ ഏരിയ സെക്രട്ടറി എസ് ബിജു അധ്യക്ഷനായ യോഗത്തിൽ സിഐടിയു ജില്ല സെക്രട്ടറി എസ് ജയമോഹൻ, സഹകരണ എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി ശ്രീകുമാർ, സിഐടിയു ജില്ലാ നേതാവ് എം എ രാജഗോപാൽ, എംപ്ലോയിസ് യൂണിയൻ സംസ്ഥാന സെക്രട്ടറി പി സജി, ജില്ലാ പഞ്ചായത്ത് അംഗം കരവാളൂർ ഷാജി എന്നിവർ സംസാരിച്ചു താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് സിഐടിയു പ്രവർത്തകർ യോഗത്തിൽ സംബന്ധിച്ചു.