• Mon. Dec 23rd, 2024

True News Live

Reg. No: UDYAM-KL-06-0032415

തലശ്ശേരി ഗവ. കോളേജ് ഇനി  കോടിയേരി സ്മാരക കോളേജ്: മന്ത്രി ഡോ. ആർ ബിന്ദു

തലശ്ശേരി ഗവ. കോളേജിന്റെ പേര് കോടിയേരി ബാലകൃഷ്ണൻ സ്മാരക ഗവ. കോളേജ് എന്നാക്കിയതായി  ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കോളേജിന്റെ ഉന്നമനത്തിന് പൊതുപ്രവർത്തകനെന്ന നിലയ്ക്കും ജനപ്രതിനിധിയെന്ന നിലയ്ക്കും മന്ത്രിയെന്ന നിലയ്ക്കും കോടിയേരി ബാലകൃഷ്ണൻ എടുത്ത മുൻകൈയ്ക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ആദരമായാണ് പേരുമാറ്റമെന്ന് മന്ത്രി പറഞ്ഞു. കോളേജിന് കോടിയേരിയുടെ പേരിടാൻ തലശ്ശേരി എംഎൽഎ കൂടിയായ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ കത്ത് നൽകിയിരുന്നു.