പ്രശസ്ത ചലച്ചിത്ര നടൻ കുണ്ടറ ജോണി (71) അന്തരിച്ചു. 1979 ൽ പുറത്ത് വന്ന അഗ്നിപർവതം ആണ് ആദ്യ ചിത്രം. 100ൽ അധികം ചിത്രങ്ങളിൽ വേഷമിട്ട ജോണി മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലും വേഷമിട്ടു.. MSc മാത്‍സ് ബിരുദധാരിയായിരുന്ന ജോണി സിനിമയിൽ എത്തുന്നതിന് മുൻപ് പ്രൈവറ്റ് കോളേജിൽ അദ്ധ്യാപകനായും സെയിൽസ് എക്സിക്യൂട്ടീവ് ആയുമെല്ലാം പ്രവർത്തിച്ചിട്ടുണ്ട്. കിരീടം, ഇൻസ്‌പെക്ടർ ബൽറാം, ഒരു വടക്കൻ വീരഗാഥ, സ്ഫടികം, ഗോഡ്ഫാദർ, ചെങ്കോൽ, ഭാർഗവ ചരിതം മൂന്നാം ഖന്ധം, ക്രൈം ഫയൽ, ദി ടൈഗർ, ഒരു സി. ബി. ഐ. ഡയറികുറിപ്പ്, നാടോടിക്കാറ്റ്, പട്ടണപ്രവേശം, ആറാം തമ്പുരാൻ തുടങ്ങിയവ ശ്രദ്ധേയ ചിത്രങ്ങളാണ്. വില്ലൻ വേഷങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയ ജോണി നിരവധി സ്വഭാവ വേഷങ്ങളും കോമഡി വേഷങ്ങളും ചെയ്തിട്ടുണ്ട്.
മേപ്പടിയാൻ ആണ് അവസാന ചിത്രം.
ജനപ്രിയ നടന് ആദരാഞ്ജലികൾ അർപ്പിക്കുന്നു..