പുനലൂർ : ജാതി-ജന്മി- നാടുവാഴിത്തം അടിച്ചേൽപ്പിച്ച അടിമത്തവും ജാതി ജീർണതകളും അനാചാരങ്ങളും നിലനിന്നിരുന്ന കാലത്ത് പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ മോചനത്തിനുവേണ്ടി പൊരുതിയ ഇന്നും പോരാട്ടം നയിച്ചുകൊണ്ടിരിക്കുന്ന കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ – KSKTU പുനലൂർ ഏരിയ സമ്മേളനം കോളേജ് ഓഫ് കൊമേഴ്സിൽ ആരംഭിച്ചു. സമ്മേളനം KSKTU സംസ്ഥാന കമ്മിറ്റി അംഗം എം എസ് രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
രാജ്യത്ത് ഉയർന്നു വരുന്ന വർഗീയത്തേക്കെതിരെയും നരേന്ദ്ര മോദി ഗവൺമെന്റിന്റെ കർഷക ദ്രോഹ നയങ്ങൾക്കെതിരെയും ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്നും. കേരളത്തിൽ വികസന പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകുന്നതിനോടൊപ്പം അടിസ്ഥാന വർഗത്തെ കൈപിടിച്ച് ഉയർത്തുന്ന ഇടതുപക്ഷ ഗവൺമെന്റിനെ സംരക്ഷിക്കണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം സൂചിപ്പിച്ചു.
കെഎസ്കെടിയു ഏരിയ പ്രസിഡന്റ് രാമൻകുട്ടി, ഏരിയാ സെക്രട്ടറിയും സിപിഐഎം ഏരിയ കമ്മിറ്റി അംഗവുമായ രാജേന്ദ്രൻ നായർ, കെഎസ്കെടിയു സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് ബാബു, കെഎസ്കെടിയു ജില്ലാ കമ്മിറ്റി അംഗം തങ്കപ്പൻ, സിപിഐഎം ജില്ലാ കമ്മിറ്റി അംഗം എംഎ രാജഗോപാൽ, സിപിഐഎം ഏരിയ കമ്മിറ്റി അംഗങ്ങളായ ടൈറ്റസ് സെബാസ്റ്റ്യൻ, ഡി ദിനേശൻ, എ ആർ കുഞ്ഞുമോൻ, വിജയൻ ഉണ്ണിത്താൻ, പികെഎസ് ഏരിയ സെക്രട്ടറി സജീവൻ, പ്രസിഡന്റ് മണി ബാബു, മുൻ മുനിസിപ്പൽ ചെയർപേഴ്സൺ നിമ്മി എബ്രഹാം, ഷോപ്സ് യൂണിയൻ ഏരിയാ സെക്രട്ടറി സുധീർ ലാൽ, DYFI ബ്ലോക്ക് പ്രസിഡന്റ് ശ്യാഗിൻ എന്നിവർ പങ്കെടുത്തു.
ഉദ്ഘാടന സമ്മേളനത്തിന് കെഎസ്കെടിയു ഏരിയ പ്രസിഡന്റ് രാമൻകുട്ടി അധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി അൻവർ സ്വാഗതം പറഞ്ഞു. ജേക്കബ് രക്തസാക്ഷി പ്രമേയവും, ആർ ബാലചന്ദ്രൻ പിള്ള അനുശോചന പ്രമേയവും അവതരിപ്പിച്ചു. പുനലൂർ ഏരിയായിലെ പതിനൊന്ന് വില്ലേജ് കമ്മിറ്റികളിൽ നിന്നായി 150 പ്രതിനിധികൾ പങ്കെടുത്തു.