• Mon. Dec 23rd, 2024

True News Live

Reg. No: UDYAM-KL-06-0032415

പുനലൂരിൽ കനത്ത മഴ : ചാലിയക്കരപ്പുഴ കരകവിഞ്ഞൊഴുകുന്നു

പുനലൂർ : താലൂക്കിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും രണ്ടു ദിവസങ്ങളായി മഴ കനക്കുന്നു. പുനലൂരിന്റെ കിഴക്കൻ പ്രദേശങ്ങളായ ആര്യങ്കാവ്, തെന്മല എന്നിവിടങ്ങളിലും മഴ തോരാതെ പെയ്യുകയാണ്.  തെന്മല ഉറുകുന്ന് മൈതാനത്തിൽ വെള്ളം കയറി. വെള്ളം കയറുന്നതിന് തൊട്ട് മുൻപ് വരെ പഞ്ചായത്ത് മേള ഫുട്ബോൾ മത്സരം ഇവിടെ നടന്നിരുന്നു.

ചാലിയക്കര പുഴ കരകവിഞ്ഞൊഴുകുകയാണ്, ഈ റൂട്ടിൽ വാഹന ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. ചാലിയക്കര ചെറുകടവ് ഭാഗത്ത് വീടുകളിൽ വെള്ളം കയറി. ഇടമണ്‍ റെയിൽവേ സ്റ്റേഷൻ ഭാഗത്ത് രണ്ട് വീടുകളിൽ വെള്ളം കയറി. വീട്ടുകാര്‍ അയല്‍ വീട്ടിലേക്ക് മാറി.

പുനലൂർ മുനിസിപ്പൽ പ്രദേശങ്ങളിലും സമീപ സ്ഥലങ്ങളിലും മഴക്ക് ശമനമില്ലാതെ തുടരുകയാണ്. കലയനാട് അമ്പലത്തിന്റെ ഭാഗത്ത് തോട് കരകവിഞ്ഞൊഴുകി റോഡിൽ വെള്ളം കയറി.

രണ്ട് ദിവസമായി പെയ്യുന്ന മഴയിൽ കല്ലടയാറ്റിലെ ജലനിരപ്പുയർന്നിട്ടുണ്ട്. പല ഭാഗത്തും വൈദ്യുതി തടസ്സപ്പെട്ടിട്ടുണ്ട് വാഹന യാത്രക്കാർ ജാഗ്രത പുലർത്തുക.