റിപ്പോര്‍ട്ടര്‍ : സുരാജ് പുനലൂര്‍
പുനലൂർ : ഇന്ന് ലോക കാഴ്ച ദിനം, നേത്ര സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കി ജനങ്ങളിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ ഇന്ന് പുനലൂർ പട്ടണത്തിൽ വിവിധ കണ്ണാശുപത്രികളുടെ നേതൃത്വത്തിൽ ജനങ്ങൾക്ക് അവബോധ സന്ദേശവും, നോട്ടീസ് വിതരണവും ,നടത്തി ഇന്ന് ഒക്ടോബർ 12 ലോക കാഴ്ച ദിനമായി ആചരിക്കപ്പെടുമ്പോൾ കാഴ്ചയിലാണ് പ്രതീക്ഷ എന്ന വാചകം ഒരു സന്ദേശമായി കാണണമെന്ന് അവർ ജനങ്ങളോട് അറിയിച്ചു, ദേശീയ അന്ധത കാഴ്ച വൈകല്യ നിയന്ത്രണ സമിതിയാണ് കാഴ്ച ദിനാചരണത്തിന് നേതൃത്വം നൽകുന്നത്.
പൊതുജനങ്ങൾക്ക് കാഴ്ച വൈകല്യങ്ങളെയും അസുഖങ്ങളെയും സംബന്ധിച്ച് വിശദമായ വിവരങ്ങൾ നോട്ടീസിൽ ഉണ്ടായിരുന്നു .നേത്ര സംരക്ഷണത്തിന്റെ പ്രാധാന്യം ശരിക്കും ജനങ്ങളിൽ എത്തിക്കാൻ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരോടും, ഓട്ടോറിക്ഷ ഓടിക്കുന്നവരോടും, കാൽനടക്കാരോടും എല്ലാം തന്നെ വിശദമായി വിശദീകരിച്ചു. പ്രധാനമായും പുനലൂർ പട്ടണത്തിൽ ഭാരത്, ശങ്കേഴ്സ് എന്നീ കണ്ണാശുപത്രികളുടെ നേതൃത്വത്തിലാണ് ഈ പരിപാടി നടന്നത്