• Tue. Dec 24th, 2024

True News Live

Reg. No: UDYAM-KL-06-0032415

എല്ലാ ഹെവി വാഹനങ്ങളിലെയും ഡ്രൈവർക്കും മുൻസീറ്റിലെ യാത്രക്കാരനും സീറ്റ് ബെൽറ്റ് നിര്‍ബന്ധം – ആന്റണി രാജു

തിരുവനന്തപുരം: നവംബർ 1 മുതൽ കെഎസ്ആർടിസി ഉൾപ്പെടെയുള്ള എല്ലാ ഹെവി വാഹനങ്ങളിലെയും ഡ്രൈവർക്കും മുൻസീറ്റിലെ യാത്രക്കാരനും സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയതായി മന്ത്രി ആന്റണി രാജു.  ഗതാഗത നിയമലംഘനങ്ങളെ കുറിച്ചുള്ള കണക്കുകളിൽ വ്യത്യാസമുണ്ടെന്ന പ്രതിപക്ഷ നേതാവിന്റേതടക്കമുള്ള ആരോപണം തെറ്റാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. കോടതിയിൽ നൽകിയതും നിയമസഭയിൽ പറഞ്ഞതും പോലീസിന്റെ പക്കൽ ഉള്ളതുമായ കണക്കുകൾ ഒന്നാണെന്നും മന്ത്രി വിശദമാക്കി. 

എഐ ക്യാമറ വന്നതിന് ശേഷം ഗതാഗത ലംഘനം കാര്യമായി കുറഞ്ഞെന്ന് മന്ത്രി പറഞ്ഞു.പ്രതിദിന കണക്ക് നാലരലക്ഷത്തില്‍ നിന്നും നാല്‍പ്പത്തിനാലായിരമായി.സെപ്തംബര്‍ മാസത്തില്‍ പ്രതിദിന നിയമലംഘനം 44623.ഇത് വളരെക്കുറവാണന്ന് മന്ത്രി ആന്റണി രാജു  പറഞ്ഞു.സെപ്റ്റംബറില്‍ എംപിമാരും എംഎല്‍എമാരും 56 നിയമം ലംഘനം നടത്തി.ഒക്ടോബര്‍ 8 വരെ 14.88 കോടി പിഴ ചുമത്തിയെന്നും മന്ത്രി പറഞ്ഞു.