പുനലൂർ : മലയോര ഹൈവേയിലൂടെ ദീർഘദൂര ബസ് സർവീസുകളുടെ ആവശ്യകത ഉയർന്നു വരുന്നുണ്ട്. മലയോര ഹൈവേ പണി പൂർത്തിയായതോടെ തിരുവനന്തപുരം അങ്കമാലി റൂട്ടിൽ എംസി റോഡിന് സമാന്തരമായി തിരക്ക് കുറഞ്ഞ് സഞ്ചരിക്കാൻ കഴിയുന്നുണ്ട്. എന്നാൽ ലോ ഫ്ലോർ,എ.സി ബസുകൾ ഒന്നുപോലും റൂട്ടിലൂടെ സർവീസ് നടത്തുന്നില്ല.ബാംഗ്ലൂർ, മംഗളൂർ, പഴനി, മൂകാംബിക, വേളാങ്കണ്ണി തുടങ്ങിയ ദീർഘദൂര സർവീസുകളും, AC, ലോ ഫ്ളോർ, ജനത,MULTI ആക്സിൽ, SWIFT, സെമി സ്ലീപ്പർ ബസ് സർവീസുകളും തിരുവനന്തപുരം – പുനലൂർ – അങ്കമാലി ഉൾപ്പെടുന്ന മലയോര ഹൈവേ വഴി അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ.എസ് ജയമോഹന്‍, DYFI പുനലൂര്‍ ബ്ലോക്ക് സെക്രട്ടറി അഡ്വ. ശ്യാം, ബ്ലോക്ക് പ്രസിഡന്റ് ശ്യാഗിൻ കുമാർ എന്നിവർ ഗതാഗത മന്ത്രി ശ്രീ ആന്റണി രാജുവിനെ നേരിൽകണ്ട് നിവേദനം സമർപ്പിച്ചു.നിവേദനം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി.