ആലത്തൂര്‍ : മത്സ്യ ഭവന്‍ കെട്ടിടം ഉദ്ഘാടനം ഒക്ടോബര്‍ ഒന്‍പതിന് വൈകിട്ട് നാലിന് മംഗലം മത്സ്യവിത്തുത്പാദന കേന്ദ്രത്തിന് സമീപം ഫിഷറീസ്, സാംസ്‌കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ കെ.ഡി പ്രസേനന്‍ എം.എല്‍.എ അധ്യക്ഷനാകും. അഡ്വ. കെ. പ്രേംകുമാര്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര എന്നിവര്‍ മുഖ്യാതിഥികളാകും. ഫിഷറീസ് ഡയറക്ടര്‍ ഡോ. അദീലാ അബ്ദുള്ള റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഫിഷറീസ് വകുപ്പിന്റെ ധനസഹായത്തോടെ മത്സ്യഭവനകളുടെ ശാക്തീകരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20.75 ലക്ഷം രൂപ ചെലവഴിച്ചാണ് മംഗലംഡാം മത്സ്യവിത്ത് ഉത്പാദനകേന്ദ്രത്തിന് സമീപം ജില്ലാ നിര്‍മ്മിതി കേന്ദ്രം മത്സ്യ ഭവന്‍ കെട്ടിടം പൂര്‍ത്തിയാക്കിയത്.
പരിപാടിയില്‍ നെന്മാറ, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ സി. ലീലാമണി, രജനി ബാബു, വണ്ടാഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എല്‍ രമേഷ്, വൈസ് പ്രസിഡന്റ് പി. ശശികല, ജില്ലാ പഞ്ചായത്ത് അംഗം ആര്‍. ചന്ദ്രന്‍, നെന്മാറ ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എച്ച് സൈതാലി, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. ശശികുമാര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുബിത മുരളീധരന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എസ്. ഇബ്രാഹിം, വാര്‍ഡ് അംഗം ടി.എം ശശി, ഫിഷറീസ് ഉള്‍നാടന്‍ ജോയിന്റ് ഡയറക്ടര്‍ എച്ച്. സലിം, ജില്ലാ നിര്‍മ്മിതി കേന്ദ്രം പ്രോജക്ട് എന്‍ജിനീയര്‍ കെ. അജിത്ത്, മംഗലം ഡാം ജലസേചന വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ ലസ്‌ലി വര്‍ഗീസ്, ഫിഷറീസ് മധ്യ മേഖല ജോയിന്റ് ഡയറക്ടര്‍ എസ്. മഹേഷ് തുടങ്ങിയവര്‍ പങ്കെടുക്കും.