• Tue. Dec 24th, 2024

True News Live

Reg. No: UDYAM-KL-06-0032415

വയലാർ അവാർഡ് ശ്രീകുമാരൻ തമ്പിക്ക്

തിരുവനന്തപുരം: ഇത്തവണത്തെ വയലാർ അവാർഡ് ശ്രീകുമാരൻ തമ്പിക്ക്. അദ്ദേഹത്തിന്റെ ആത്മകഥയായ ‘ജീവിതം ഒരു പെൻഡുല’മാണ് പുരസ്കാരത്തിന്  അർഹമായത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്കാരം.

സർഗാത്മകതയുടെ ബഹുമുഖമേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീകുമാരൻ തമ്പിയുടെ ജീവിതത്തിലെ ഉയർച്ച താഴ്ചകളും തീരാനഷ്ടങ്ങളും വേദനയുടെ അക്ഷരങ്ങളാൽ രേഖപ്പെടുത്തിയ ഗ്രന്ഥമാണ് ‘ജീവിതം ഒരു പെൻഡുലം’. 

മലയാളസിനിമാഗാനമേഖലയുടെ ചരിത്രവും വർത്തമാനവും ഈ ഗ്രന്ഥത്തിൽ നിന്നും വായിച്ചെടുക്കാൻ കഴിയും.

എഴുത്തുകാരായ വിജയലക്ഷ്മി, ഡോ. പി.കെ രാജശേഖരൻ, ഡോ. എൽ. തോമസ്കുട്ടി എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാരം നിർണയിച്ചത്. 

പുരസ്കാരം വയലാർ രാമവർമയുടെ ചരമദിനമായ ഒക്ടോബർ 27-ന് വൈകുന്നേരം 5.30ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച് സമർപ്പിക്കുമെന്ന് വയലാർ രാമവർമ മെമോറിയൽ ട്രസ്റ്റ് അധ്യക്ഷൻ പെരുമ്പടവം ശ്രീധരൻ അറിയിച്ചു.