കാബൂൾ :പടിഞ്ഞാറെ അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് പ്രവശിയിൽ ശക്തമായ ഭൂചലനം. 120ലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നിരവധി ആളുകൾക്ക് പരിക്കേറ്റു. 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും അതിനെ തുടർന്ന് ഉണ്ടായിട്ടുള്ള ചലനങ്ങളും ആണ് ദുരന്തത്തിന്റെ ആഘാതം വർദ്ധിപ്പിച്ചത്.
ഭൂചലനത്തിൽ തകർന്ന കെട്ടിടങ്ങളുടെ ഇടയിൽ ഇപ്പോഴും നിരവധിപേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്.