• Mon. Dec 23rd, 2024

True News Live

Reg. No: UDYAM-KL-06-0032415

17 കോടിയുടെ റെക്കോര്‍ഡ് വില്പ്പനയുമായി കാഷ്യു കോര്‍പ്പറേഷന്‍

ഓണക്കാലത്ത് 17 കോടി രൂപയുടെ റെക്കോര്‍ഡ് വില്പനയാണ് കാഷ്യൂ കോര്‍പ്പറേഷന്‍ നടത്തിയത്. 5.75 കോടി രൂപയുടെ മൂല്യവര്‍ധിത ഉത്പ്പന്നങ്ങളുടെ വില്പ്പന ഫ്രാഞ്ചൈസി- ഫാക്ടറി ഔട്ട്‌ലെറ്റ്കള്‍ വഴിയാണ് നടത്തിയത് .  

ഓണത്തോടനുബന്ധിച്ച് കശുവണ്ടി പരിപ്പും മൂല്യവര്‍ധിത ഉത്പ്പന്നങ്ങളും വാങ്ങിയ ഉപഭോക്താക്കള്‍ക്ക് നല്‍കിയ കൂപ്പണ്‍ നറുക്കെടുപ്പില്‍ കെ എം എം എല്‍ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്നും കശുവണ്ടി പരിപ്പ് വാങ്ങിയ ഉപഭോക്താവ് ഒന്നാം സമ്മാനം കരസ്ഥമാക്കി. രണ്ടാം സമ്മാനം തലശ്ശേരി ഫാക്ടറി ഔട്ട്‌ലെറ്റില്‍ നിന്നും പരിപ്പ് വാങ്ങിയ ഉപഭോക്താവും മൂന്നാം സമ്മാനം ചാത്തന്നൂരിലെ ഡിസ്ട്രിബ്യൂട്ടറില്‍ നിന്ന് കശുവണ്ടി പരിപ്പ് വാങ്ങിയ ഉപഭോക്താവിനും ലഭിച്ചു.

കാഷ്യൂ കോര്‍പ്പറേഷന്റെ ഉത്പ്പന്നങ്ങള്‍ ഔട്ട്‌ലെറ്റുകള്‍ വഴി എല്ലാ ദിവസവും ലഭ്യമാണ്. കൂടാതെ ഉത്സവ സീസണുകളില്‍ എല്ലാ ഉത്പ്പന്നങ്ങളും പ്രത്യേക ഡിസ്‌കൗണ്ട് വച്ച് വില്ക്കാനും പദ്ധതിയുണ്ട്.

 കാഷ്യൂ കോര്‍പ്പറേഷന്റെ ഫാക്ടറി ഔട്ട്‌ലെറ്റുകളില്‍ നടന്ന വില്പ്പനയില്‍ ഇന്‍സെന്റീവിന് അര്‍ഹരായ ഔട്ട്‌ലെറ്റിലെ ജീവനക്കാര്‍ക്കും ഫാക്ടറിയില്‍ നിന്നും നേരിട്ട് സെയില്‍സ് നടത്തി സ്‌പെഷ്യല്‍ ഇന്‍സെന്റീവിന് അര്‍ഹരായ ഫാക്ടറി മാനേജറന്‍മാര്‍ക്കും ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ വച്ച് ചെയര്‍മാന്‍ എസ് ജയമോഹന്‍ ഇന്‍സെന്റീവ് വിതരണം ചെയ്തു.

യോഗത്തില്‍ മാനേജിങ് ഡയറക്ടര്‍ സുനില്‍ ജോണ്‍ കെ, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ മറ്റ് ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.