മാലിന്യമുക്തത്തില്‍ അഴകോടെ വെട്ടിക്കവല പദ്ധതിയുമായി വെട്ടിക്കവല ഗ്രാമപഞ്ചായത്ത്. മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി വെട്ടിക്കവല ഗ്രാമപഞ്ചായത്തിന്റെ 117 ദിവസം നീണ്ടുനില്‍ക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യം. ജനപങ്കാളിത്തത്തോടെയുള്ള വിവിധ ഘട്ട ശുചീകരണ പ്രവര്‍ത്തനങ്ങളിലൂടെ ജനുവരി 26ന് സമ്പൂര്‍ണ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുകയാണ് ലക്ഷ്യം.
നവംബര്‍ ഒന്നിന് ആശുപത്രികള്‍, സ്‌കൂളുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സമ്പൂര്‍ണ മാലിന്യമുക്ത ഓഫീസുകളായി പ്രഖ്യാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വെട്ടിക്കവല സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ് ഉദ്ഘാടനം നിര്‍വഹിച്ചു