റിപ്പോർട്ടർ : സുരാജ് പുനലൂർ
പുനലൂർ : തെന്മല ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ മഴ തോർച്ചയില്ലാതെ തുടർന്നാൽ നാളെ ഉച്ചക്ക് 12 മണിയോടെ തെന്മല പരപ്പാർ ഡാം ഷട്ടറുകൾ തുറക്കും. കല്ലടയാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ എപ്പോഴും ജാഗ്രത പാലിക്കണം എന്ന് താലൂക്ക് ഓഫീസ് അധികൃതർ അറിയിച്ചു.

കിഴക്കൻ മലയോര മേഖലകളിൽ പെയ്ത മഴയെ തുടർന്നുള്ള നീരൊഴുക്കിൽ ഡാമിലെ ജലനിരപ്പ് 111 മീറ്റർ ആയതിനെ തുടർന്ന് റൂൾ കർവ് പാലിക്കാനാണ് ഡാം ഷട്ടറുകൾ തുറക്കുന്നത്.
നാളെ 03-10-2023 ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോട് കൂടി ഡാമിന്റെ 3 ഷട്ടറുകൾ 30 സെന്റിമീറ്റർ വീതമാണ് ഉയർത്തുക. കല്ലടയാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ എപ്പോഴും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.