കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ബിനാമി ഇടപാടുകള്‍ സംബന്ധിച്ച തെളിവ് ലഭിച്ചെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പരിശോധനയുടെ വിവരങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ഒമ്പത് കേന്ദ്രങ്ങളാണ് ഇഡി റെയ്ഡ് നടത്തിയത്.
തിങ്കളാഴ്ച നടത്തിയ റെയ്ഡിലാണ് ബിനാമി ഇടപാടുകള്‍ സംബന്ധിച്ച തെളിവുകള്‍ ലഭിച്ചതെന്ന് ഇഡി അറിയിച്ചു. 800 ഗ്രാം സ്വര്‍ണവും 5.5 ലക്ഷം രൂപയും സുനില്‍ കുമാറിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. സുനില്‍കുമാറിന്റെ വസതിയിലും ജ്വല്ലറിയിലും കഴിഞ്ഞ ദിവസം ഇഡി റെയ്ഡ് നടത്തിയിരുന്നു. പ്രധാനപ്രതികളില്‍ ഒരാളായ സതീശന് ഈ ജ്വല്ലറിയില്‍ നേരിട്ട് നിക്ഷേപമുണ്ടെന്നാണ് ഇഡിക്ക് ലഭിച്ച വിവരം.
15 കോടി മൂല്യമുള്ള അഞ്ച് രേഖകളും അനില്‍ കുമാറില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ദീപക്കിന്റെ വീട്ടില്‍ നിന്ന് അഞ്ച് കോടി വിലയുള്ള 19 രേഖകള്‍ കണ്ടെത്തി. 25 ആസ്തികളുടെ രേഖകളാണ് ആധാരമെഴുത്തുകാരുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്.