പുനലൂർ : പുനലൂരിലും പരിസര പ്രദേശങ്ങളിലും രണ്ടു ദിവസങ്ങളായി പെയ്യുന്ന മഴ കനക്കുന്നു. പുനലൂരിന്റെ കിഴക്കൻ പ്രദേശങ്ങളായ ആര്യങ്കാവ്, തെന്മല എന്നിവിടങ്ങളിലും മഴ തോരാതെ പെയ്യുകയാണ്.
പുനലൂർ മുനിസിപ്പൽ പ്രദേശങ്ങളിലും സമീപ സ്ഥലങ്ങളിലും മഴക്ക് ശമനമില്ലാതെ തുടരുകയാണ്. രണ്ട് ദിവസമായി പെയ്യുന്ന മഴയിൽ കല്ലടയാറ്റിലെ ജലനിരപ്പുയർന്നിട്ടുണ്ട്.
അതേ സമയം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റുള്ള ജില്ലകളിൽ യെല്ലോ അലേർട്ടും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.