• Tue. Dec 24th, 2024

True News Live

Reg. No: UDYAM-KL-06-0032415

ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗിലും തുഴച്ചിലിലും ഇന്ത്യയ്ക്ക് വെള്ളി

ഹാങ്ചൗ: 19-മത് ഏഷ്യൻ ഗെയിംസിൽ മെഡൽവേട്ട തുടങ്ങി ഇന്ത്യ. ഷൂട്ടിംഗിൽ ഇന്ത്യൻ വനിതാ ടീം വെള്ളിമെഡൽ നേടി. 10 മീറ്റർ എയർ റൈഫിളിലാണ് നേട്ടം. മേഹുലി ഘോഷ്, ആഷി ചൗക്‌സി, റമിത എന്നിവരടങ്ങിയ ടീമാണ് മെഡൽ നേടി അഭിമാനമായത്. ചൈനയ്ക്കാണ് സ്വർണം. തുഴച്ചിലിലും ഇന്ത്യ വെള്ളി മെഡൽ നേടി.

അർജുൻ ലാൽ-അരവിന്ദ് സഖ്യത്തിനാണ് ലൈറ്റ് വെയ്റ്റ് ഡബിൾ സ്കൾസിൽ വെള്ളി മെഡൽ കിട്ടിയത്. ഫുട്‍ബോളിൽ പ്രീക്വാർട്ടർ ഉറപ്പിക്കാൻ ഇന്ത്യ ഇന്നിറങ്ങും. 655 താരങ്ങള്‍ ഉള്‍പ്പെടുന്ന വലിയ നിരയെയാണ് ഇന്ത്യ ചൈനയിലെ ഹാങ്ചൗവിൽ നടക്കുന്ന ഏഷ്യന്‍ ഗെയിംസിനായി അയച്ചിട്ടുള്ളത്.