• Thu. Dec 26th, 2024

True News Live

Reg. No: UDYAM-KL-06-0032415

പുനലൂർ റെയിൽവേ സ്റ്റേഷനിൽ കംപാർട്ട്മെന്റുകളിൽ വെള്ളം നിറയ്ക്കുന്നതിനുള്ള പദ്ധതി പാതിവഴിയിൽ

റിപ്പോർട്ടർ : സുരാജ് പുനലൂർ

പുനലൂർ : റെയിൽവേ സ്റ്റേഷനിൽ കംപാർട്ട്മെന്റുകളിൽ വെള്ളം നിറയ്ക്കുന്നതിനുള്ള പദ്ധതി പൂർത്തീകരിക്കാൻ സാധിക്കുന്നില്ല .പുനലൂർ മൂർത്തിക്കാവിനോട് ചേർന്ന് തയ്യാറാക്കിയ ടാങ്കിൽ വെള്ളം നിറയുന്നില്ല എന്നതാണ് പ്രശ്നമായി അധികാരികൾ പറയുന്നത്.

മൂർത്തിക്കാവിനോട് ചേർന്ന് തയ്യാറാക്കിയ ടാങ്ക്

മൂന്നുലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്ക് നിർമ്മാണ ചിലവ് 1.40 കോടി രൂപയായിരുന്നു. പരീക്ഷണത്തിന് ഓടിച്ചു നോക്കി എങ്കിലും ഒരു ട്രെയിനിന്റെ 14 കമ്പാർട്ട്മെന്റുകളിലും നിറയെ വെള്ളം നിറയ്ക്കാനുള്ള വെള്ളം കിട്ടിയിരുന്നില്ല. ദക്ഷിണ റെയിൽവേ അധികാരികൾ എത്തി പുനർനിർമാണത്തിനുള്ള പ്രാരംഭനടപടികൾ ആലോചിച്ചു തുടങ്ങി.