• Wed. Dec 25th, 2024

True News Live

Reg. No: UDYAM-KL-06-0032415

മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അവാർഡ് : അപേക്ഷ ക്ഷണിച്ചു

സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്‍റെ 2022 വർഷത്തെ ജൈവ വൈവിധ്യ പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. മികച്ച ജൈവ വൈവിധ്യ പരിപാലന സമിതി (ബി. എം. സി), ഹരിത വ്യക്തി, മികച്ച സംരക്ഷക കർഷകൻ, മികച്ച സംരക്ഷക കർഷക, ജൈവ വൈവിധ്യ പത്രപ്രവര്‍ത്തകൻ (അച്ചടി മാധ്യമം), ജൈവ വൈവിധ്യ മാധ്യമ പ്രവർത്തകൻ (ദൃശ്യ, ശ്രവ്യമാധ്യമം), മികച്ച കാവ് സംരക്ഷണ പുരസ്കാരം, ജൈവ വൈവിധ്യ സ്കൂൾ വിദ്യാലയം, ജൈവ വൈവിധ്യ കോളേജ് കലാലയം, ജൈവ വൈവിധ്യ സംരക്ഷണ സ്ഥാപനം ( സർക്കാർ, സഹകരണം, പൊതുമേഖല), ജൈവ വൈവിധ്യ സംരക്ഷണ സ്ഥാപനം സ്വകാര്യ മേഖല) എന്നിങ്ങനെ 11 വ്യത്യസ്ത വിഭാഗങ്ങളിലായി പുരസ്കാരങ്ങൾക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 10. വിശദവിവരങ്ങളും അപേക്ഷകയുടെ മാതൃകയും www.keralabiodiversity.org വെബ്സൈറ്റിൽ ലഭ്യമാണ്.