പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള തിരുവനന്തപുരം അയ്യന്‍കാളി മെമ്മോറിയല്‍ സര്‍ക്കാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂളിലെ അഞ്ചാം ക്ലാസിലേക്കും പ്ലസ് വണ്‍ ഹ്യുമാനിറ്റീസ് ക്ലാസിലേക്കും പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായി സെലക്ഷന്‍ ട്രയല്‍ ഫെബ്രുവരി 09 ന് രാവിലെ 8 മണിക്ക് വാഴത്തോപ്പ് സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. നിലവില്‍ നാലാം ക്ലാസ്സില്‍ പഠിക്കുന്ന പട്ടികജാതി, പട്ടിക വര്‍ഗവിഭാഗത്തില്‍പ്പെട്ട കായിക അഭിരുചിയും കായികക്ഷമതയുമുള്ള വിദ്യാര്‍ഥികള്‍ അഞ്ചാം ക്ലാസിലേയ്ക്കും നിലവില്‍ 10 ാം ക്ലാസ്സില്‍ പഠിക്കുന്ന സബ് ജില്ലാതലത്തില്‍ കായികമെഡല്‍ നേടിയ പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ പ്ലസ് വണ്ണിലേക്കും ട്രയല്‍സില്‍ പങ്കെടുക്കാം. സബ് ജില്ലാതലത്തില്‍ കായികമെഡല്‍ നേടിയ പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് 6,7,8,9 ക്ലാസ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും ട്രയല്‍സില്‍ പങ്കെടുക്കാം.
ഫിസിക്കല്‍ ടെസ്റ്റ്, സ്‌പോര്‍ട്‌സ് മെറിറ്റ് ടെസ്റ്റ്, സ്‌കില്‍ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തില്‍ നടത്തുന്ന സെലക്ഷന്‍ ട്രയലില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ നിലവില്‍ പഠിക്കുന്ന സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം, മൂന്ന് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ജാതി, ജനന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍. കായികമെഡല്‍ നേടിയവര്‍ അതിന്റെ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം നിശ്ചിത സമയത്ത് എത്തിച്ചേരണം.