• Mon. Dec 23rd, 2024

True News Live

Reg. No: UDYAM-KL-06-0032415

പരിവാഹൻ വെബ്‌സൈറ്റിൽ ആധാർ ലിങ്ക്ഡ് മൊബൈൽ നമ്പറുകൾ ഉൾപ്പെടുത്തണം : അവസാന തീയതി ഫെബ്രുവരി 29

മോട്ടോർ വാഹന വകുപ്പിൽ നിന്നുമുള്ള സേവനങ്ങൾ സുതാര്യമായും വേഗത്തിലും ലഭ്യമാക്കുന്നതിന്റെ ഭാഗമായി, വിവിധ സേവനങ്ങൾ ആധാർ ഓതന്റിക്കേറ്റഡ്/ ഫെയ്‌സ് ലെസ് രീതിയിൽ നൽകിവരുന്നു. ഇതിനായി വാഹന ഉടമകളുടെ ആധാറുമായി ലിങ്ക് ചെയ്യപ്പെട്ടിട്ടുള്ള മൊബൈൽ നമ്പറുകൾ വാഹൻ ഡേറ്റാബേസിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. വാഹന ഉടമകൾക്ക് തന്നെ മൊബൈൽ നമ്പറുകൾ അപ്‌ഡേറ്റ് ചെയ്യുന്നതിന് വേണ്ടി പരിവാഹൻ വെബ്‌സൈറ്റിൽ സൗകര്യം ഏർപ്പെടുത്തി. ഇങ്ങനെ സ്വയം അപ്‌ഡേറ്റ് ചെയ്യുവാൻ സാധിക്കാത്ത സാഹചര്യത്തിൽ മാത്രം വാഹന ഉടമകൾക്ക് രജിസ്റ്ററിങ് അതോറിറ്റിയുമായി ബന്ധപ്പെട്ടു മൊബൈൽ അപ്‌ഡേഷൻ പൂർത്തീകരിക്കാം. ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തി വാഹന ഉടമകൾ ഈ വർഷം ഫെബ്രുവരി 29 നുള്ളിൽ മൊബൈൽ അപ്‌ഡേഷൻ പൂർത്തീകരിക്കണമെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ അറിയിച്ചു.