കേരള ലോകായുക്തയിൽ കോർട്ട് ഓഫീസർ/സെക്ഷൻ ഓഫീസർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കപ്പെടുന്നതിന് സർക്കാർ സർവ്വീസിൽ (സർക്കാർ വകുപ്പുകളിൽ) സമാന തസ്തികയിൽ ജോലി ചെയ്യുന്ന നിയമ ബിരുദധാരികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. സമാന തസ്തികയിൽ ജോലി ചെയ്യുന്ന വ്യക്തികളിൽ നിന്നും അപേക്ഷ ലഭ്യമാകാത്തപക്ഷം തൊട്ടുതാഴെയുള്ള തസ്തികയിൽ ജോലി ചെയ്യുന്നവരെയും പരിഗണിക്കുന്നതാണ്.
നിരാക്ഷേപ സർട്ടിഫിക്കറ്റ്, ഫോറം 144 കെ.എസ്.ആർ പാർട്ട് -1, ബയോഡേറ്റ (ഫോൺ നമ്പർ നിർബന്ധമായും ചേർക്കണം) എന്നിവ ഉള്ളടക്കം ചെയ്തിട്ടുള്ള അപേക്ഷകൾ മേലധികാരി മുഖേന 2024 ഫെബ്രുവരി മാസം 12 ന് വൈകിട്ട് 5 മണിക്ക് മുമ്പായി രജിസ്ട്രാർ, കേരള ലോകായുക്ത, നിയമസഭാ സമുച്ചയം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ ലഭ്യമാക്കേണ്ടതാണ്.