• Tue. Dec 24th, 2024

True News Live

Reg. No: UDYAM-KL-06-0032415

വാക്ക് ഇൻ ഇന്റർവ്യൂ 31ന്

സംസ്ഥാന സഹകരണ യൂണിയനിൽ ഒഴിവുള്ള അസിസ്റ്റന്റ് പബ്ലിസിറ്റി ഓഫീസർ, കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ്  II എന്നീ തസ്തികകളിൽ താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അസിസ്റ്റന്റ് പബ്ലിസിറ്റി ഓഫീസർ തസ്തികയിലേക്ക് ആവശ്യമായ യോഗ്യത ബിരുദവും, ജേർണലിസത്തിൽ ഡിപ്ലോമയും, ബന്ധപ്പെട്ട മേഖലയിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവുമാണ്. കമ്പ്യൂട്ടർ അസിസ്റ്റന്റ് തസ്തികയിലേക്ക് ബിരുദവും ഡി.സി.എയുമാണ് യോഗ്യത. പ്രായപരിധി 40 വയസ് യോഗ്യരായ ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റും, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി ഈ മാസം 31ന് ഊറ്റുകുഴിയിലുള്ള സംസ്ഥാന സഹകരണ യൂണിയൻ ഓഫീസൽ ഹാജരാകണം. അന്വേഷണങ്ങൾക്ക് 0471 2320420 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടണം.