പുനലൂർ : സർക്കാർ തോട്ടങ്ങളിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ കൂലി ഉടൻ വിതരണം ചെയ്യണമെന്ന് കേരള പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ(CITU) സംസ്ഥാന പ്രസിഡന്റ് എസ് ജയമോഹൻ കേരള തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയ്ക്കു നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
SFCK, RPL തോട്ടങ്ങളിലാണ് ഇനിയും വർദ്ധിപ്പിച്ച കൂലി നൽകാതിരിക്കുന്നത്.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ റീഹാബിലെഷൻ പ്ലാന്റേഷനെ സംരക്ഷിക്കാൻ കേന്ദ്രസർക്കാർ ഒരു പാക്കേജ് പ്രഖ്യാപിക്കണം.
സംസ്ഥാന സർക്കാർ കഴിഞ്ഞ 7 വർഷത്തിനിടെ 14 കോടി രൂപ ശമ്പളവും,ബോണസും നൽകാൻ സഹായിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ ആർ. പി. എൽ ലാഭത്തിൽ പ്രവർത്തിക്കുന്ന ഘട്ടത്തിൽ ലാഭവിഹിതം വാങ്ങിയിട്ടുണ്ട്. നഷ്ടത്തിൽ ആയപ്പോൾ കൈയൊഴിയുന്ന സ്ഥിതിയാണ്.
ആർ. പി. എൽ നഷ്ടം നികത്താനും തൊഴിൽ സംരക്ഷിക്കാനും നിരവധി പദ്ധതികൾ നടപ്പിലാക്കണം. തൊഴിലാളികളുടെയും ട്രേഡ് യൂണിയനുകളുടെയും സഹകരണം നല്ല പദ്ധതികൾ നടപ്പിലാക്കാൻ ഉണ്ടാകുമെന്നും മന്ത്രിക്ക് നൽകിയ കത്തിലൂടെ അറിയിച്ചതായും ജയമോഹൻ പറഞ്ഞു.