കൊല്ലം-ജില്ലയില്‍ സ്ഥിരതാമസക്കാരായ പട്ടികജാതി, പട്ടികവര്‍ഗ, ന്യൂനപക്ഷ വിഭാഗങ്ങളിലുള്ള വനിതകള്‍ക്ക് സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ 30 ലക്ഷം വരെ സ്വയം തൊഴില്‍ വായ്പ നല്‍കും. പ്രായപരിധി : 18 – 55 വസ്തു /ഉദ്യോഗസ്ഥ ജാമ്യവ്യവസ്ഥയില്‍ ആറ് ശതമാനം പലിശ നിരക്കിലാണ് വായ്പ. അപേക്ഷയും അനുബന്ധരേഖകളും സഹിതം ജില്ലാ ഓഫീസില്‍ നേരിട്ടോ, ഡിസ്ട്രിക്ട് കോര്‍ഡിനേററര്‍, എന്‍ തങ്കപ്പന്‍ മെമ്മോറിയല്‍ ഷോപ്പിംഗ് കോംപ്‌ളക്സ്, ചിന്നക്കട, കൊല്ലം. 691001 വിലാസത്തിലോ ലഭിക്കണം. അപേക്ഷാ ഫോമിന് www.kswdc.org ഫോണ്‍- 9188606806.