• Mon. Dec 23rd, 2024

True News Live

Reg. No: UDYAM-KL-06-0032415

സാധ്യതകളിലേക്ക് വാതിൽ തുറന്ന് മെഗാ തൊഴിൽമേള സംഘടിപ്പിച്ചു

റിപ്പോര്‍ട്ടര്‍ : സുരാജ് പുനലൂര്‍

പുനലൂർ : നഗരസഭ നേതൃത്വത്തിൽ പുനലൂർ സെൻറ് ഗൊരേത്തി ഹൈസ്കൂളിൽ ആയിരുന്നു ഇൻറർവ്യൂ. തൊഴിൽമേള കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ് ജയമോഹൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ബി സുജാത അധ്യക്ഷയായി. വൈസ് ചെയർമാൻ ഡി ദിനേശൻ സ്വാഗതം പറഞ്ഞു.

യോഗത്തിൽ ആശംസ അർപ്പിച്ചു കൊണ്ട് ഏരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അജിത്ത്, പിറവന്തൂർ പഞ്ചായത്ത് പ്രസിഡൻറ് ആർ സോമരാജൻ, വെട്ടിക്കവല പഞ്ചായത്ത് പ്രസിഡൻറ് എംപി സജീവ്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അനിൽകുമാർ, സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ പ്രിയ പിള്ള, അഡ്വക്കേറ്റ് അനസ്, വസന്ത രഞ്ജൻ, വി.പി ഉണ്ണികൃഷ്ണൻ, നിമ്മി എബ്രഹാം. രഞ്ജിത്ത് രാധാകൃഷ്ണൻ , അജി ആൻറണി, ഷൈൻ ബാബു എസ് ബിജു, സുശീല രാധാകൃഷ്ണൻ, പുഷ്പലത റ്റീച്ചർ ,അഞ്ചൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചന്ദ്രബാബു, കേരള നോളജ് എക്കോണമി മിഷൻ ബിജു സോമൻ ,ഉന്മേഷ് എന്നിവർ സംസാരിക്കുകയും വ്യവസായ വികസന ഓഫീസർ സിന്ധു കൃതജ്ഞത പറയുകയും ചെയ്തു .ഏകദേശം 60 കമ്പനികൾ വിവിധയിനം ഉദ്യോഗാർത്ഥികളെ ഇൻറർവ്യൂ ചെയ്യുകയും അതിൽ ആയിരത്തോളം യോഗ്യരായ ഉദ്യോഗാർത്ഥികളെ കണ്ടെത്തി പകുതിയിലേറെ ആളുകൾക്ക് തൊഴിൽ ഉറപ്പായി .വരും വർഷങ്ങളിലും തൊഴിൽ സംരംഭകരെ കണ്ടെത്തുന്നതിനുള്ള എല്ലാ നടപടികൾ ഉണ്ടാവുമെന്നും നഗരസഭ ചെയർപേഴ്സൺ ബി സുജാതയും വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ പ്രിയപിള്ളയും അറിയിച്ചു.