ജനുവരി 20ന് ഡി.വൈ.എഫ്.ഐ കേന്ദ്ര അവഗണനയ്ക്കെതിരെ സംഘടിപ്പിക്കുന്ന മനുഷ്യചങ്ങലയുടെ പ്രചരണാർത്ഥം കേരള -തമിഴ്നാട് അതിർത്തിയായ കോട്ടവാസലിൽ പുനലൂർ ബ്ലോക്ക് കമ്മിറ്റിയും തെങ്കാശി ജില്ലാ കമ്മിറ്റിയും ചേർന്ന് അതിരുകളില്ലാത്ത പ്രതിഷേധം എന്ന പേരിൽ മനുഷ്യചങ്ങല തീർത്തു. ഇന്ന് രാവിലെ (12.1.24)11മണിക്ക് കോട്ടവാസലിൽ കേരള തമിഴ്നാട് അതിർത്തിയിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറർ എസ്.ആർ അരുൺ ബാബു പരിപാടി ഉദ്ഘാടനം ചെയ്തു.
സംഘപരിവാറിനെതിരെയും, കേന്ദ്ര ഗവൺമെന്റിന്റെ അവഗണിക്കെതിരെയും രാജ്യത്താകമാനം ഉയർന്നു കേൾക്കുന്ന കടുത്ത പ്രതിഷേധത്തിന്റെ ശക്തമായ വക്താക്കളാണ് കേരളവും,തമിഴ്നാടുമെന്ന് അദ്ദേഹം പറഞ്ഞു. അതേ നിലപാടിന്റെ അടിസ്ഥാനത്തിലാണ് തമിഴ്നാട്ടിൽ നിന്നുള്ള ഡി.വൈ.എഫ്.ഐ സഖാക്കൾ കേരളത്തിലെ ഡി.വൈ.എഫ്.ഐ യുടെ പ്രതിഷേധത്തിന് ഐക്യദാർഢ്യവുമായി രംഗത്തെത്തിയതൊന്നും അദ്ദേഹം പറഞ്ഞു. ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗവും തമിഴ്നാട് ജോയിൻ സെക്രട്ടറിയുമായ സ. ശെൽവരാജ് മുഖ്യപ്രഭാഷണം നടത്തി. കേരളത്തിലെ നടത്തുന്ന പോരാട്ടത്തിന് എല്ലാ പിന്തുണയും തമിഴ്നാട്ടിൽ നിന്നും ഉണ്ടാകുമെന്നും അർഹമായ നികുതി ചോദിക്കുന്ന ജനതയോട് സംഘപരിവാറിന്റെ നിലപാട് ചോദ്യം ചെയ്ത് തോൽപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. DYFI പുനലൂർ ബ്ലോക്ക് പ്രസിഡന്റ് ശ്യാഗിൻ കുമാർ അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി അഡ്വ. ശ്യാം. എസ് സ്വാഗതം പറഞ്ഞു. സി.പി.ഐ.എം പുനലൂർ ഏരിയ സെക്രട്ടറി എസ്. ബിജു, ഏരിയാ കമ്മിറ്റി അംഗം ആർ പ്രദീപ്,വി. എസ് മണി, ഡി.വൈ.എഫ്.ഐ തെങ്കാശി ജില്ലാ സെക്രട്ടറി മാടസ്വാമി,പുനലൂർ ബ്ലോക്ക് ട്രഷറർ എബി ഷൈനു, ഡി.വൈ.എഫ്.ഐ നേതാക്കളായ ബിൻസ് മോൻ തെന്മല, സെബാസ്റ്റ്യൻ,മഹേഷ് സുകു, ആരോമൽ, അഭിലാഷ് മാമ്പഴത്തറ, റോബിൻ, രാജേഷ് നെടുമ്പാറ, ശുഭലക്ഷ്മി സിപിഐഎം നേതാക്കളായ ബിജുലാൽ പാലസ്, രാജു, ലേഖ ഗോപാലകൃഷ്ണൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.