• Wed. Dec 25th, 2024

True News Live

Reg. No: UDYAM-KL-06-0032415

ബി.ഫാം ലാറ്ററൽ എൻട്രി: ഓൺലൈനായി അപേക്ഷിക്കാം

കേരളത്തിലെ വിവിധ സർക്കാർ/സ്വകാര്യ ഫാർമസി കോളജുകളിലെ ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്സ് പ്രവേശന പരീക്ഷയ്ക്ക് യോഗ്യരായ വിദ്യാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണർ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ പ്രവേശനത്തിന് യോഗ്യത നേടണം. വിദ്യാർഥികൾ ജനുവരി 16ന് വൈകുന്നേരം അഞ്ചു മണിയ്ക്ക മുമ്പ് www.cee.kerala.gov.in വഴി അപേക്ഷ സമർപ്പിക്കണം. പ്രോസ്പക്ടസ് ക്ലോസ് 7.3.5, 7.3.6 ൽ പറഞ്ഞിട്ടുള്ള സർട്ടഫിക്കറ്റ്/അനുബന്ധ രേഖകൾ അപ്ലോഡ് ചെയ്യണം. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in. ഹെൽപ് ലൈൻ നമ്പർ: 0471 2525300.