പത്തനാപുരം : കേരള സർക്കാർ നിയന്ത്രണത്തിലുള്ള പത്തനാപുരം എഞ്ചിനീയറിംഗ് കോളേജിൽ (കേപ്പ് ) കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് വിഭാഗത്തിൽ താൽക്കാലിക അദ്ധ്യാപകന്റെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ എം. ടെക് ഫസ്റ്റ് ക്ലാസ്സ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബിയോഡേറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം 2024 ജനുവരി 18 ന് രാവിലെ 10 മണിക്ക് കോളേജിൽ വച്ച് നടത്തുന്ന അഭിമുഖത്തിൽ നേരിട്ട് ഹാജരാകേണ്ടതാണ് എന്ന് പ്രിൻസിപ്പാൾ അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 9447738569, 8547852810 എന്ന നമ്പരിൽ ബന്ധപ്പെടുക.