• Mon. Dec 23rd, 2024

True News Live

Reg. No: UDYAM-KL-06-0032415

പ്രളയബാധിതർക്ക്കുടുംബശ്രീ നിർമിച്ചു നൽകുന്ന വീടുകളുടെ താക്കോൽ വിതരണം ഇന്ന്

കോട്ടയം: പാറത്തോട് ഗ്രാമപഞ്ചായത്തിൽ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി കുടുംബശ്രീ നിർമ്മിച്ചു നൽകുന്ന വീടുകളുടെ താക്കോൽദാനം ഇന്ന് (തിങ്കളാഴ്ച്ച, ജനുവരി 8) ഉച്ചയ്ക്ക് 12 ന് സഹകരണ – തുറമുഖ വകുപ്പ് മന്ത്രി വി.എൻ . വാസവൻ നിർവഹിക്കും. രണ്ട് വീടുകളാണ് 10.17 ലക്ഷം രൂപ  ചെലവിൽ നിർമ്മിച്ചത്.

ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കുന്ന പരിപാടിയിൽ പ്രസിഡൻറ് വിജയമ്മ വിജയലാൽ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ: ശുഭേഷ് സുധാകരൻ മുഖ്യപ്രഭാഷണം നടത്തും. കോട്ടയം ഡി.എം.സി. പ്രശാന്ത് ബാബു കുടുംബശ്രീ സന്ദേശം നൽകും.

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അജിത രതീഷ്,ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ജെസ്സി ഷാജൻ,ജില്ല പഞ്ചായത്ത് അംഗം പി.ആർ അനുപമ,പാറത്തോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ജിജി ഫിലിപ്പ്,സ്ഥിരം സമിതി അധ്യക്ഷരായ സോഫി 

ജോസഫ്,ജോണിക്കുട്ടി മഠത്തിനകം,ബീനാ ജോസഫ് ,കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അഡ്വ.സാജൻ കുന്നത്ത്,ടി.ജെ മോഹനൻ,ഡാനി ജോസ്, പഞ്ചായത്തംഗങ്ങളായ ടി.രാജൻ,കെ.കെ ശശികുമാർ,അന്നമ്മ വർഗീസ്, കെ.യു അലിയാർ,സുമിന അലിയാർ,ജോസിന അന്ന ജോസ്,ആന്റണി മുട്ടത്തുകുന്നേൽ,ബിജോജി തോമസ്,ഏലിയാമ്മ ജോസഫ്,സിന്ധു മോഹനൻ, കെ.എ സിയാദ്,ഷാലിമ്മ ജെയിംസ്,കെ.പി സുജീലൻ, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാത്യു ഡയസ് കോക്കാട്ട്,പഞ്ചായത്ത് സെക്രട്ടറി എൻ. അനൂപ്, അസിസ്റ്റന്റ് സെക്രട്ടറി എ.എസ് പൊന്നമ്മ, സി.ഡി.എസ് ചെയർപേഴ്സൺറോജി ബേബി എന്നിവർ പങ്കെടുക്കും.