• Fri. Dec 27th, 2024

True News Live

Reg. No: UDYAM-KL-06-0032415

അംഗത്വം പുനഃസ്ഥാപിക്കാൻ അവസരം

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽഅംശാദായം അടക്കുന്നതിൽ 24 മാസത്തിൽ കൂടുതൽ കുടിശ്ശികവരുത്തി അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികൾക്ക് കാലപരിധിയില്ലാതെഅംശാദായ കുടിശ്ശിക പിഴ സഹിതം അടച്ച് അംഗത്വംപുന:സ്ഥാപിക്കുന്നതിന് ജനുവരി 5 മുതൽ 31 വരെ സമയം അനുവദിച്ച് ഉത്തരവായി. കുടിശ്ശിക വരുത്തിയ ഓരോവർഷത്തിനും 10 രൂപ നിരക്കിൽ പിഴ ഈടാക്കും. 60 വയസ്സ് പൂർത്തിയാക്കിയ അംഗത്തിന് കുടിശ്ശിക അടക്കുന്നതിനുംഅംഗത്വം പുന:സ്ഥാപിക്കുന്നതിനും അവസരം ഉണ്ടായിരിക്കില്ല.കുടിശ്ശിക അടയ്ക്കാൻ വരുന്ന അംഗങ്ങൾ ആധാർ കാർഡിന്റെപകർപ്പ് ഹാജരാക്കണം. ഫോൺ – 0471- 2729175.