• Fri. Jan 3rd, 2025

True News Live

Reg. No: UDYAM-KL-06-0032415

വാക് ഇൻ ഇന്റർവ്യൂ

തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസ് മുഖേന നടത്തുന്ന വിവിധ പദ്ധതിയിലേക്ക് യുനാനി മെഡിക്കൽ ഓഫീസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

           ബി.യു.എം.എസ്, കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 40 വയസ്. തസ്തികയിലേക്കുള്ള വാക് ഇൻ ഇന്റർവ്യൂ ജനുവരി 24ന് തിരുവനന്തപുരം ആയൂർവേദ കോളേജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിങ്ങിലെ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന ഡി.പി.എം.എസ്.യു നാഷണൽ ആയുഷ് മിഷൻ ഓഫീസിൽ വച്ച് നടത്തും.

           യോഗ്യതയുള്ള വിദ്യാർഥികൾ ജനുവരി 20ന് വൈകിട്ട് അഞ്ചു മണിക്ക് മുമ്പ് വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ആരോഗ്യഭവൻ ജില്ലാ പ്രോഗ്രാം മേനേജർ ഓഫീസ് (നാഷണൽ ആയുഷ് മിഷൻ) ആരോഗ്യ ഭവൻ, അഞ്ചാം നില, തിരുവനന്തപുരം എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.nam.kerala.gov.in