• Tue. Dec 24th, 2024

True News Live

Reg. No: UDYAM-KL-06-0032415

ഡിവൈഎഫ്ഐ നെടുവത്തൂർ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചും ട്രെയിന്‍ യാത്ര എഴുകോൺ റെയിൽവേ സ്‌റ്റേഷനിൽ ജില്ലാ ട്രഷറർ സഖാവ് അഡ്വ എസ് ഷബീർ ഉദ്ഘാടനം ചെയ്തു

കൊല്ലം ചെങ്കോട്ട പാതയിൽ പകൽ സമയത്ത് പാസഞ്ചർ ട്രെയിൻ ഇല്ലാത്തതും സംസ്ഥാനത്തെ ട്രെയിനുകളിൽ സ്ലീപ്പർ കോച്ചുകൾ വെട്ടി കുറച്ച് എ സി കോച്ചുകളാക്കി മാറ്റുന്നതിനെതിരെയും റെയിൽവേയുടെ അവഗണനക്കെതിരെയും ഡിവൈഎഫ്ഐ നെടുവത്തൂർ ബ്ലോക്ക് കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചും ട്രെയിന്‍ യാത്ര എഴുകോൺ റെയിൽവേ സ്‌റ്റേഷനിൽ ജില്ലാ ട്രഷറർ സഖാവ് അഡ്വ എസ് ഷബീർ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡൻ്റ് സഖാവ് അമീഷ് ബാബു അധ്യക്ഷത വഹിച്ചു സെക്രട്ടറി സഖാവ് ആർ പ്രശാന്ത് സ്വാഗതം പറഞ്ഞു. സഖാക്കൾ സരിഗ ശ്രീകുമാർ ,നിയാസ് , പി ചന്തു , രജു യൂ ആർ ,നിഖിൽ എസ് മോഹൻ ,ബിബിൻ , അതുൽ , അഖിൽ അശോക് , അനഘ, ദേവി പ്രസാദ് തുടങ്ങിയവർ സംസരിച്ചു