• Tue. Dec 24th, 2024

True News Live

Reg. No: UDYAM-KL-06-0032415

പുനലൂർ താലൂക്ക് ആശുപത്രിയിൽ സ്റ്റാഫ് നേഴ്സുമാരുടെ താത്കാലിക ഒഴിവുകൾ

പുനലൂർ : താലൂക്ക് ആസ്ഥാന ആശുപത്രിയിൽ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി മുഖേന സ്റ്റാഫ് നേഴ്സുമാരുടെ താത്കാലിക ഒഴിവുകൾ നികത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. പരമാവധി പ്രായപരിധി 40 വയസ്. സയൻസ് വിഷയങ്ങളിൽ ഹയർസെക്കൻഡറി പഠനശേഷം അംഗീകൃത സർവകലാശാലയിൽ നിന്നും ബി എസ് സി നേഴ്സിങ് ബിരുദമോ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും മൂന്ന് വർഷത്തിൽ കുറയാത്ത കാലയളവുള്ള ജനറൽ നേഴ്സിങ് ഡിപ്ലോമ യോ നേടിയവരാകണം അപേക്ഷകർ. കേരള നഴ്സസ് ആൻറ് മിഡ്വൈഫറി കൗൺസിലിന്റെ രജിസ്ട്രേഷൻ നേടിയ ഉദ്യോഗാർത്ഥികൾ മാത്രം അപേക്ഷിച്ചാൽ മതി. പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന. വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷയും ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അടങ്ങിയ അപേക്ഷ മാത്രമേ പരിഗണിക്കുകയുള്ളൂ. പൂർണമായ അപേക്ഷകൾ 2024 ജനുവരി 16 വൈകിട്ട് 3 മണിക്ക് മുമ്പായി, ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ ആശുപത്രി അഡ്മിനിസ്ട്രേറ്റീവ് ഓഫീസിൽ ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ആശുപത്രി അഡ്മിനിസ്ട്രേറ്റീവ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ 0475 222870