കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ട്രാൻസ്‌പോർട്ടേഷൻ പ്ലാനിംഗ് ആൻഡ് റിസർച്ച് സെന്ററിൽ (കെ എസ് ടി എസ് ടി ഇ – നാറ്റ്പാക്) സയന്റിസ്റ്റിന്റെ (പട്ടികജാതി വിഭാഗം) സ്ഥിര ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റിന്റെ പകർപ്പുകൾ സഹിതം ഡയറക്ടർ, കെ എസ് ടി എസ് ടി ഇ – നാറ്റ്പാക്, കെ കരുണാകരൻ ട്രാൻസ്പാർക്, ആക്കുളം, തുറുവിക്കൽ പി ഒ, തിരുവനന്തപുരം 695011 എന്ന വിലാസത്തിൽ ഫെബ്രുവരി രണ്ടിന് മുമ്പ് ലഭിക്കത്തക്കവിധം നിർദിഷ്ട ഫോമിൽ അപേക്ഷ സമർപ്പിക്കണം. യോഗ്യത, പ്രായ പരിധി, ശമ്പള നിരക്ക്, അപേക്ഷ ഫോം തുടങ്ങിയ വിവരങ്ങൾക്ക് www.natpac.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.