ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ക്രിസ്മസ് – പുതുവത്സര വിരുന്നൊരുക്കി. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ നടന്ന വിരുന്നിൽ കർദിനാൾ ബസേലിയേസ് മാർ ക്ലീമിസ് കാതോലിക്ക ബാവ, കുര്യാക്കോസ് മോർ സേവേറിയോസ് മെത്രാപ്പൊലീത്ത, ഡോ. ജോസഫ് മാർ ബെർണബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത, ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത, ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത, സിറിൾ മാർ ബസേലിയോസ് മെത്രാപ്പൊലീത്ത, കുര്യാക്കോസ് മാർ ഇവാനിയോസ് മെത്രാപ്പൊലീത്ത, ബിഷപ് ഡോ. വിൻസന്റ് സാമുവൽ, റവ. ജെ. ജയരാജ്, വി.പി. സുഹൈബ് മൗലവി, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, കടക്കൽ അബ്ദുൾ അസീസ് മൗലവി, ഫസൽ ഗഫൂർ, ഡോ. എം.വി. പിള്ള, വെള്ളാപ്പള്ളി നടേശൻ, ഗോകുലം ഗോപാലൻ, അടൂർ ഗോപാലകൃഷ്ണൻ, സൂര്യ കൃഷ്ണമൂർത്തി, ജോസ് തോമസ്, ടോണി തോമസ്, സംസ്ഥാന മന്ത്രിമാർ, എംപിമാർ, എം.എൽഎമാർ, ചീഫ് സെക്രട്ടറി ഡോ. വി വേണു, പ്ലാനിങ് ബോർഡ് ഉപാധ്യക്ഷൻ പ്രൊഫ. വി.കെ. രാമചന്ദ്രൻ, മുൻ മന്ത്രിമാർ, മുൻ സംസ്ഥാന ചീഫ് സെക്രട്ടറിമാർ, അഡിഷണൽ ചീഫ് സെക്രട്ടറിമാർ, സംസ്ഥാന സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥർ, മാധ്യമ സ്ഥാപനങ്ങളുടെ മേധാവിമാർ, കല – സാംസ്‌കാരിക – സാമൂഹിക – വ്യവസായ രംഗങ്ങളിലെ പ്രമുഖർ തുടങ്ങിയവർ വിരുന്നിൽ പങ്കെടുത്തു.