തിരുവനന്തപുരം: ജില്ലയിലെ നാല് തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക ഈ മാസം 25 ന് പ്രസിദ്ധീകരിക്കും.തിരുവനന്തപുരം കോര്‍പ്പറേഷനിലെ വെള്ളാര്‍ (വാര്‍ഡ് 64), ഒറ്റശേഖരമംഗലം ഗ്രാമ പഞ്ചായത്തിലെ കുന്നനാട് (വാര്‍ഡ് 13), പൂവച്ചല്‍ ഗ്രാമ പഞ്ചായത്തിലെ കോവില്‍വിള (വാര്‍ഡ് 06) പഴയകുന്നുമ്മേല്‍ ഗ്രാമ പഞ്ചായത്തിലെ അടയമണ്‍ (വാര്‍ഡ് 08) എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക. കരട് വോട്ടര്‍ പട്ടിക ജനുവരി ഒന്നിന് പ്രസിദ്ധീകരിച്ചിരുന്നു. അപേക്ഷകളും ആക്ഷേപങ്ങളും സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 16 ആണ്. ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ തുടര്‍ നടപടി സ്വീകരിച്ച് അപ്‌ഡേഷന്‍ പൂര്‍ത്തിയാക്കലിനുള്ള തിയതി ജനുവരി 24 ആണ്. വോട്ടര്‍ പുതുക്കല്‍ നടപടികളുടെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളുടെ വരണാധികാരികള്‍, ഇ.ആര്‍.ഒ എന്നിവരുടെ യോഗം ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്നു.